വായിക്കുക എന്നത് എത്രത്തോളം പ്രധാന്യമുള്ളതാണോ അത് പോലെ പ്രധാനപ്പെട്ടതാണ് എന്താണ് വായിക്കുന്നത് എന്നും. നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൃതികളോ അതോ, എല്ലാവരും വായിച്ചു നല്ലത് എന്ന് പറഞ്ഞ പുസ്തകങ്ങളോ ആവും മിക്കവാറും നമ്മള് തിരഞ്ഞെടുക്കുന്നത്. അത് പോലെ തന്നെയാണ് നമ്മള് വായിച്ചിരിക്കേണ്ട കൃതികളും
ഡി സി ബുക്സ് പുറത്തിറക്കിയ ഒരു ബ്രഹ്മാണ്ഡ സമാഹാരമാണ് വിശ്വസാഹിത്യ താരാവലി - കാലം നമിക്കുന്ന 100 ക്ലാസ്സിക്കുകള്‍. ഇങ്ങിനെ ഒരു ഉദ്യമത്തിന് ഇറങ്ങി പുറപ്പെടാന്‍ തീരുമാനിച്ചതും, അതിലേക്കു വേണ്ടി ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച 100 പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക എന്ന സാഹസവും ഇതിനെ ബ്രഹ്മാണ്ഡനിലയിലുള്ള ഒരു പ്രവൃത്തി ആക്കുന്നു.
മിക്കവാറും വളരെ നല്ല കൃതികള്‍ നമ്മള് അറിയാതെ പോകുന്നത് അതിന്റെ ലഭ്യത ഇല്ലാത്തതിനാല്‍ ആകും. അവിടെയാണ് ഡീ സീ ബുക്സിന്റെ ഈ സമാഹാരത്തിന്റെ പ്രസക്തി. രാമായണം 150 പേജില്‍ ഒതുക്കുമ്പോള്‍ ഉള്ള പരിമിതികള്‍ ഉണ്ടെങ്കിലും, രാമായണത്തെ അറിയാന്‍ അത് മതിയാകും. താല്പര്യമുള്ള കൃതികള്‍ നമുക്ക് അതിന്റെ പൂര്‍ണ രൂപത്തിലും പിന്നീട് വായിക്കാമല്ലോ...
ഷോകേസില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ മാത്രമല്ല, മനസ്സിനെ തൃപ്തിപ്പെടുത്തുന്ന വായനക്കും ഉതകുന്ന ഈ സമാഹാരത്തിലെ കൃതികള്‍ താഴെ കൊടുത്തിരിക്കുന്നു. ഇത് കൂടാതെ ലോക പ്രശസ്തമായ ചില ചിത്രങ്ങളും, ശില്പങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
001. രാമായണം - വാല്മീകി
002. ഇലിയഡ് - ഹോമര്‍
003. ഒഡീസി - ഹോമര്‍
004. മഹാഭാരതം - വ്യാസന്
005. സ്വപ്നവാസവദത്തം - ഭാസന്
006. മൃച്ഛകടികം - ശൂദ്രകന്‍
007. ഏനീഡ് - പുബ്ലിയുസ് വെര്ജിലിയസ് മാരോ
008. ഈസോപ്പുകഥകള്‍ - ഈസോപ്പ്
009. ചിലപ്പതികാരം - ഇളങ്കോ അടികള്‍
010. ബുദ്ധചരിതം - അശ്വഘോഷന്‍
011. കുമ്പസാരം - സെന്റ് അഗസ്റ്റിന്
012. മുദ്രാരാക്ഷസം - വിശാഖദത്തന്
013. രഘുവംശം - കാളിദാസന്
014. അഭിജ്ഞാനശാകുന്തളം - കാളിദാസന്
015. കാദംബരി - ബാണന്
016. ഷാനാമ - ഫിര്‍ ദൌസി
017. പഞ്ചതന്ത്രം - വിഷ്ണു ശര്‍മ
018. ഗെഞ്ജിയുടെ കഥ - മുറസാകി ഷിക്കിബു
019. ഡെക്കാമറണ്‍ - ജൊവാന്നി ബോക്കാച്ചോ
020. കാന്റെര്‍ബറി കഥകള്‍ - ജെഫ്രി ചോസര്‍
021. യുട്ടോപ്പിയ - തോമസ് മൂര്‍
022. ലൂസിയഡ് സ് - ലൂയിസ് ദി കമോന്സ്
023. ഒഥല്ലോ - വില്യം ഷെയ്ക് സ്പിയര്‍
024. മക് ബത് - വില്യം ഷെയ്ക് സ്പിയര്‍
025. ജാതക കഥകള്‍
026. ഡോണ്‍ ക്വിക്ക് സോട്ട് - മിഗേല്‍ ദെ സെര്വാന്തസ് സാവെദ്ര
027. നഷ്ട സ്വര്‍ഗം, വീണ്ടു കിട്ടിയ സ്വര്‍ഗം - ജോണ്‍ മില്‍ട്ടണ്‍
028. ചുകന്ന അകത്തളത്തിന്റെ കിനാവ് - സൌ സുയെ-ജിന്‍
029. റോബിന്‍സണ്‍ ക്രുസോ - ഡാനിയല്‍ ഡിഫോ
030. ഗളിവറുടെ യാത്രകള്‍ - ജോനാതന് സ്വിഫ്റ്റ്
031. കാന്‍ഡീസ് - വൊല്ത്തേര്
032. ഗ്രിമ്മിന്റെ കഥകള്‍ - ജേക്കബ് ഗ്രിം, വില്‍ഹെം ഗ്രിം
033. അഹന്തയും മുന്‍വിധിയും - ജെയ്ന്‍ ഓസ്റ്റിന്‍
034. ഫ്രാന്കെന്സ്റെയ്ന് - മേരി ഷെല്ലി
035. ഐവന്‍ഹോ - വാള്‍ട്ടര്‍ സ് കോട്ട്
036. റിപ് വാന്‍ വിങ്കിള്‍, മറ്റു കഥകളും - വാഷിങ്ങ്ടന് ഇര്‍വിങ്
037. എവ്ഗെനി ഒനേഗിന്‍ - അലക്സാണ്ടര്‍ സെര് ഗ്വേവിച് പുഷ്കിന്
038. ഓവര്‍കോട്ട്, മറ്റു കഥകളും - നിക്കൊലായ് ഗോഗള്‍
039. അവസാനത്തെ മോഹികാന് - ജെയിംസ് ഫെനിമോര്‍ കൂപ്പര്‍
040. ചുവപ്പും കറുപ്പും - സ് തെന്താല്
041. ആന്ഡേഴ്സന് കഥകള്‍ - ഹാന്‍സ് ക്രിസ്ത്യന്‍ ആന്ഡേഴ്സന്
042. നോത്രദാമിലെ കൂനന്‍ - വിക്തോര്‍ യൂഗോ
043. കിഴവന് ഗൊറിയോ - ഒനോറേ ദ് ബല്‍സാക്ക്
044. ഒലിവര്‍ ട്വിസ്റ്റ് - ചാള്‍സ് ഡിക്കന്‍സ്
045. സുവര്ണനദിയുടെ രാജാവ് - ജോണ്‍ റസ്കിന്
046. മോണ്ടി ക്രിസ് റ്റര്‍ പ്രഭു - അലക്സാണ്ടര്‍ ദ്യുമ
047. അലയുന്ന ജൂതന് - യൂജിന്‍ സ്യു
048. ജെയ്ന്‍ എയര്‍ - ഷാര്‍ലറ്റ് ബ്രോണ്ടി
049. വതറിങ് ഹൈറ്റ്സ് - എമിലി ബ്രോണ്ടി
050. അങ്കിള്‍ ടോമിന്റെ ചാള - ഹാരിയറ്റ് ബീച്ചര്‍ സ് റ്റോവ്
051. അത്ഭുത ലോകത്തില്‍ ആലീസ് - ലൂയിസ് കാരള്‍
052. മോബി ഡിക് - ഹെര്‍മന്‍ മെല്‍വില്‍
053. പിതാക്കളും പുത്രന്മാരും - ഇവാന് തുര് ഗേനെവ്
054. മദാം ബൊവാറി - ഗുസ്താവ് ഫ്ലോബെര്
055. ഒബ്ലമോവ് - ഇവാന് ഗഞ്ചറോവ്
056. പുഴക്കരയിലെ മില്ല് - ജോര്‍ജ് എലിയറ്റ്
057. പാവങ്ങള്‍ - വിക്തോര്‍ യൂഗോ
058. കുറ്റവും ശിക്ഷയും - ഫ്യോദോര്‍ ഡൊസ് റ്റോയേവ്സ്കി
059. യുദ്ധവും സമാധാനവും - ലിയോ ടോള്‍ സ് റ്റോയ്
060. ടോം സോയര്‍ - മാര്‍ക്ക് ട്വയിന്
061. എണ്പതു ദിവസം കൊണ്ട് ഭൂമിക്ക് ചുറ്റും - ഷൂള്‍ വേണ്
062. അന്ന കരെനീന - ലിയോ ടോള്‍ സ് റ്റോയ്
063. ബ്ലാക്ക് ബ്യൂട്ടി - അന്ന സിവെല്‍
064. പാവവീട് - ഹെന് റിക് ഇബ്സന്
065. കിഴക്കിന്റെ വെളിച്ചം - സര് എഡ്വിന് ആര്‍നോള്‍ഡ്
066. കാരമസോവ് സഹോദരര്‍ - ഫ്യോദോര്‍ ഡൊസ് റ്റോയേവ്സ്കി
067. ഒരു ലേഡിയുടെ ചിത്രം - ഹെന് റി ജെയിംസ്
068. ഹൈദി - ജോഹന്ന സ് പൈറി
069. നായ്ക്കുട്ടിയുമായി ഒരു സ്ത്രീ, മറ്റു കഥകളും - ആന്റണ്‍ ചെക്കോവ്
070. അവസാനത്തെ ഇല, മറ്റു കഥകളും - ഓ ഹെന്റി
071. സന്തുഷ്ടനായ രാജകുമാരന്, മറ്റു കഥകളും - ഓസ്കര് വൈല്‍ഡ്
072. ആനന്ദ മഠം - ബങ്കിം ചന്ദ്ര ചാറ്റര്‍ജി
073. ഇഷ്ടതോഴന്‍ - ഗീ ദ് മോപ്പസാങ്
074. തട്ടികൊണ്ടുപോയി - ആര് എല്‍ സ്റ്റീവന്‍സണ്‍
075. നാന - എമില്‍ സൊല
076. ഹക്ക്ള്‍ ബറി ഫിന് - മാര്‍ക്ക് ട്വയിന്
077. ചുവപ്പില്‍ ഒരു പഠനം - ആര്‍തര്‍ കോനന്‍ ഡോയ്ല്
078. ടെസ് - തോമസ് ഹാര്‍ഡി
079. ധീരതയുടെ ശോണമുദ്ര - സ്റ്റീഫന്‍ ക്രെയ്ന്
080. ക്വോ വാദിസ് - ഹെന്റിക് ഷെന്ക്വേവിച്ച്
081. ഡ്രാക്കുള - ബ്രാം സ് റ്റോക്കര്‍
082. അദൃശ്യനായ മനുഷ്യന് - എച്ച് ജി വെല്‍സ്
083. ജംഗിള്‍ ബുക്ക് - റഡ്യാര്‍ഡ് കിപ്ലിങ്
084. കാടിന്റെ വിളി - ജാക്ക് ലണ്ടന്‍
085. ഴാങ് ക്രിസ് തോഫ് - റൊമേങ് റൊളാങ്
086. സീക്രെട്ട് എജെന്റ്റ് - ജോസഫ് കോണ്‍ റാഡ്
087. പെന്ഗ്വിന് ദ്വീപ് - അനത്തോല്‍ ഫ്രാങ്ങ്സ്
088. ഒടിഞ്ഞ ചിറകുകള് - ഖലീല്‍ ജിബ്രാന്
089. പൊയ് പോയ കാലം തേടി - മര്‍സേല്‍ പ്രൂസ്ത്
090. യുവാവെന്ന നിലയ്ക്ക് ഒരു കലാകാരന്റെ ഛായാചിത്രം - ജെയിംസ് ജോയ്സ്
091. പീറ്റര്‍ പാന്‍ - ജെ എം ബാരി
092. പുത്രന്മാരും കാമുകന്മാരും - ഡി എച്ച് ലോറന്‍സ്
093. മഴവില്ല് - ഡി എച്ച് ലോറന്‍സ്
094. ദേവദാസ് - ശരച്ചന്ദ്ര ചാറ്റര്‍ജി
095. നാലധ്യായങ്ങള്‍ - രവീന്ദ്രനാഥ ടാഗോര്‍
096. പ്രേതബാധയുള്ള വീട്, മറ്റു കഥകളും - വെര്‍ജീനിയ വൂള്‍ഫ്
097. കോട്ട - ഫ്രാന്‍സ് കാഫ്ക
098. അമ്മ - മാക്സിം ഗോര്‍ക്കി
099. ഒരു വിശുദ്ധ മദ്യപന്റെ ഇതിഹാസം - യോസഫ് റോത്ത്
100. റോബിന് ഹുഡ് - റോജര്‍ ലന്സ്ലിന് ഗ്രീന്‍
ഹാപ്പി റീഡിംഗ്!!!
സൂപ്പർ
ReplyDeleteIthinte 12 volume kittan undenkil pls contact me
ReplyDelete+919847378477