വായിക്കുക എന്നത് എത്രത്തോളം പ്രധാന്യമുള്ളതാണോ അത് പോലെ പ്രധാനപ്പെട്ടതാണ് എന്താണ് വായിക്കുന്നത് എന്നും. നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൃതികളോ അതോ, എല്ലാവരും വായിച്ചു നല്ലത് എന്ന് പറഞ്ഞ പുസ്തകങ്ങളോ ആവും മിക്കവാറും നമ്മള് തിരഞ്ഞെടുക്കുന്നത്. അത് പോലെ തന്നെയാണ് നമ്മള് വായിച്ചിരിക്കേണ്ട കൃതികളും
ഡി സി ബുക്സ് പുറത്തിറക്കിയ ഒരു ബ്രഹ്മാണ്ഡ സമാഹാരമാണ് വിശ്വസാഹിത്യ താരാവലി - കാലം നമിക്കുന്ന 100 ക്ലാസ്സിക്കുകള്‍. ഇങ്ങിനെ ഒരു ഉദ്യമത്തിന് ഇറങ്ങി പുറപ്പെടാന്‍ തീരുമാനിച്ചതും, അതിലേക്കു വേണ്ടി ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച 100 പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക എന്ന സാഹസവും ഇതിനെ ബ്രഹ്മാണ്ഡനിലയിലുള്ള ഒരു പ്രവൃത്തി ആക്കുന്നു.
മിക്കവാറും വളരെ നല്ല കൃതികള്‍ നമ്മള് അറിയാതെ പോകുന്നത് അതിന്റെ ലഭ്യത ഇല്ലാത്തതിനാല്‍ ആകും. അവിടെയാണ് ഡീ സീ ബുക്സിന്റെ ഈ സമാഹാരത്തിന്റെ പ്രസക്തി. രാമായണം 150 പേജില്‍ ഒതുക്കുമ്പോള്‍ ഉള്ള പരിമിതികള്‍ ഉണ്ടെങ്കിലും, രാമായണത്തെ അറിയാന്‍ അത് മതിയാകും. താല്പര്യമുള്ള കൃതികള്‍ നമുക്ക് അതിന്റെ പൂര്‍ണ രൂപത്തിലും പിന്നീട് വായിക്കാമല്ലോ...
ഷോകേസില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ മാത്രമല്ല, മനസ്സിനെ തൃപ്തിപ്പെടുത്തുന്ന വായനക്കും ഉതകുന്ന ഈ സമാഹാരത്തിലെ കൃതികള്‍ താഴെ കൊടുത്തിരിക്കുന്നു. ഇത് കൂടാതെ ലോക പ്രശസ്തമായ ചില ചിത്രങ്ങളും, ശില്പങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.