Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

23 December, 2012

എം ടി - രണ്ടാമൂഴം

എല്ലാവരും വളരെ നല്ലത് എന്നു പറയുന്ന പുസ്തകങ്ങള്‍ ഞാന്‍ പരമാവധി ഒഴിവാക്കാറുണ്ട്. എനിക്ക് മനസ്സിലാവാത്ത എന്തെങ്കിലും കാരണം കൊണ്ടാകും അവ നന്നാവാറു എന്നത് തന്നെ കാരണം. രണ്ടാമൂഴം എന്റെ ശേഖരത്തിന് മുതല്‍ക്കൂട്ടാവട്ടെ എന്ന് കരുതിയാണ് വാങ്ങാന്‍ അച്ഛനോട് പറഞ്ഞതും. ആദ്യത്തെ അദ്ധ്യായം വായിച്ചപ്പോള്‍ ഇത് ഭംഗിക്ക്‌ വക്കാന്‍ ഉള്ളത് തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി ഞാന്‍! പക്ഷെ, രണ്ടാമത്തെ അദ്ധ്യായം വായിച്ചു തുടങ്ങിയപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി, ഇത് വായിക്കാതെ കീഴെ വക്കാന്‍ ആവില്ല!!! മാത്രമല്ല, ഈ കഥ ഇതില്‍ കൂടുതല്‍ ലളിതമായി പറയാനും ആവില്ല!

02 April, 2011

വിശ്വസാഹിത്യ താരാവലി - കാലം നമിക്കുന്ന 100 ക്ലാസ്സിക്കുകള്‍

വായിക്കുക എന്നത് എത്രത്തോളം പ്രധാന്യമുള്ളതാണോ അത് പോലെ പ്രധാനപ്പെട്ടതാണ് എന്താണ് വായിക്കുന്നത് എന്നും. നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൃതികളോ അതോ, എല്ലാവരും വായിച്ചു നല്ലത് എന്ന് പറഞ്ഞ പുസ്തകങ്ങളോ ആവും മിക്കവാറും നമ്മള്തിരഞ്ഞെടുക്കുന്നത്. അത് പോലെ തന്നെയാണ് നമ്മള്വായിച്ചിരിക്കേണ്ട കൃതികളും

ഡി സി ബുക്സ്പുറത്തിറക്കിയ ഒരു  ബ്രഹ്മാണ്ഡ സമാഹാരമാണ് വിശ്വസാഹിത്യ താരാവലി - കാലം നമിക്കുന്ന 100 ക്ലാസ്സിക്കുകള്‍. ഇങ്ങിനെ ഒരു ഉദ്യമത്തിന്  ഇറങ്ങി പുറപ്പെടാന്തീരുമാനിച്ചതും, അതിലേക്കു വേണ്ടി ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച 100 പുസ്തകങ്ങള്തിരഞ്ഞെടുക്കുക  എന്ന സാഹസവും ഇതിനെ ബ്രഹ്മാണ്ഡനിലയിലുള്ള ഒരു പ്രവൃത്തി ആക്കുന്നു.

മിക്കവാറും വളരെ നല്ല കൃതികള്നമ്മള്അറിയാതെ പോകുന്നത് അതിന്റെ ലഭ്യത ഇല്ലാത്തതിനാല്ആകും. അവിടെയാണ് ഡീ സീ ബുക്സിന്റെ സമാഹാരത്തിന്റെ പ്രസക്തി. രാമായണം 150 പേജില്ഒതുക്കുമ്പോള്ഉള്ള പരിമിതികള്ഉണ്ടെങ്കിലും, രാമായണത്തെ അറിയാന്അത് മതിയാകും. താല്പര്യമുള്ള കൃതികള്നമുക്ക് അതിന്റെ പൂര് രൂപത്തിലും പിന്നീട് വായിക്കാമല്ലോ...

ഷോകേസില്അഭിമാനത്തോടെ പ്രദര്ശിപ്പിക്കാന്മാത്രമല്ല, മനസ്സിനെ തൃപ്തിപ്പെടുത്തുന്ന വായനക്കും ഉതകുന്ന സമാഹാരത്തിലെ കൃതികള്താഴെ കൊടുത്തിരിക്കുന്നു. ഇത് കൂടാതെ ലോക പ്രശസ്തമായ ചില ചിത്രങ്ങളും, ശില്പങ്ങളും ഉള്പ്പെടുത്തിയിരിക്കുന്നു.